സലാലയില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരനും സഹോദരിക്കും ദാരുണാന്ത്യം
CITY NEWS DESK-ANANYA | 58 min ago | 5 min read

സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ക്യാപ്റ്റന്‍ അഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ കല്‍ബാനിയും സഹോദരിയുമാണ് അപകടത്തില്‍ മരണപ്പെട്ടത്. പറക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചാണ് അപകടമുണ്ടായത്.ക്യാപ്റ്റന്‍ അഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ കല്‍ബാനിയുടെയും സഹോദരിയുടെയും ആകസ്മിക വേര്‍പാടില്‍ ഒമാന്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഇവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഈ വലിയ നഷ്ടം സഹിക്കാനുള്ള കരുത്ത് നല്‍കട്ടെയെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രാര്‍ത്ഥിച്ചു.സലാലയിലെ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായതിന് പിന്നാലെ, രാജ്യത്തുടനീളമുള്ള പാരാഗ്ലൈഡിംഗ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഒമാന്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി ഉത്തരവിട്ടു. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച ശേഷം ഒമാനിലെ എല്ലാ അംഗീകൃത കേന്ദ്രങ്ങളിലെയും പാരാഗ്ലൈഡിംഗ് സര്‍വീസുകള്‍ പുനരറിയിപ്പ് ഉണ്ടാകുന്നത് വരെ മരവിപ്പിക്കാനാണ് തീരുമാനം.
- എഴുതിയത്
- CITY NEWS DESK-ANANYA
- നഗരം / വിഭാഗം
- National
