City Channel

16 SEPT 2026

WEDNESDAY

Entertainment

ഡാര്‍ക്ക് ചോക്ലേറ്റാണോ ഏറെ ഇഷ്ടം? എങ്കില്‍ ഇതറിഞ്ഞിരിക്കൂ

CITY NEWS DESK - ANANYA | 68 days ago | 5 min read

ഡാര്‍ക്ക് ചോക്ലേറ്റാണോ ഏറെ ഇഷ്ടം? എങ്കില്‍ ഇതറിഞ്ഞിരിക്കൂ

ഡാര്‍ക്ക് ചോക്ലേറ്റ് മിതമായ അളവില്‍ കഴിക്കുമ്പോള്‍ ഇത് ചില പോഷക ഗുണങ്ങള്‍ നല്‍കും. സാധാരണ മില്‍ക്ക് ചോക്ലേറ്റില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് ചോക്ലേറ്റില്‍ കൂടുതല്‍ കൊക്കോയും കുറഞ്ഞ പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന കൊക്കോ ഉള്ളടക്കമുള്ള ഡാര്‍ക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നത് സമതുലിതമായ ഭക്ഷണക്രമത്തില്‍ ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 70% ഡാര്‍ക്ക് ചോക്ലേറ്റിന്റെ രണ്ട് കഷ്ണങ്ങള്‍ ദിവസവും കഴിക്കുന്നത് ആരോ?ഗ്യത്തിന് ഏറെ നല്ലതാണെന്ന് പോഷകാഹാര വിദഗ്ധയായ ദീപ്‌സിഖ ജെയിന്‍ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ സംയുക്തങ്ങളാണ്. ഈ സംയുക്തങ്ങള്‍ രക്തയോട്ടം മെച്ചപ്പെടുത്താനും, ആരോഗ്യകരമായ രക്തസമ്മര്‍ദ്ദത്തെ പിന്തുണയ്ക്കാനും, കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കാനും സഹായിച്ചേക്കാം. ഈ ഗുണങ്ങള്‍ കാലക്രമേണ മികച്ച ഹൃദയാരോഗ്യത്തിന് കാരണമായേക്കാം.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ