City Channel

05 AUG 2026

WEDNESDAY

Business

ഹോണ്ടയുടെ വമ്പന്‍ പ്ലാന്‍! എലിവേറ്റ് ഫെയ്സ്ലിഫ്റ്റ് മുതല്‍ ആദ്യ ഇലക്ട്രിക് എസ്യുവി വരെ മൂന്ന് മോഡലുകള്‍ വരുന്നു

CITY DESK - ANANYA | 11 hours ago | 5 min read

ഹോണ്ടയുടെ വമ്പന്‍ പ്ലാന്‍! എലിവേറ്റ് ഫെയ്സ്ലിഫ്റ്റ് മുതല്‍ ആദ്യ ഇലക്ട്രിക് എസ്യുവി വരെ മൂന്ന് മോഡലുകള്‍ വരുന്നു

ഇന്ത്യന്‍ വാഹന വിപണിയില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട. പുതുക്കിയ സിറ്റിയും ഇസഡ് ആര്‍-വിയും അവതരിപ്പിച്ചതിന് പിന്നാലെ അടുത്ത ഘട്ടത്തില്‍ മൂന്ന് പുതിയ മോഡലുകളാണ് കമ്പനി വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നത്. എലിവേറ്റ് ഫെയ്സ്ലിഫ്റ്റ്, സീറോ ആല്‍ഫ ഇലക്ട്രിക് എസ്യുവി, പ്രെലൂഡ് ഹൈബ്രിഡ് കൂപ്പെ എന്നിവയാണ് ഹോണ്ടയുടെ വരാനിരിക്കുന്ന പ്രധാന മോഡലുകള്‍. ഡിസൈന്‍, സാങ്കേതികവിദ്യ, വൈദ്യുത വാഹന വിഭാഗം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. എലിവേറ്റിന് ആദ്യത്തെ വലിയ പുതുക്കല്‍ ഹോണ്ട എലിവേറ്റിന് ആദ്യത്തെ പ്രധാന ഫെയ്സ്ലിഫ്റ്റ് അടുത്ത മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാന രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെങ്കിലും പുതിയ ബമ്പറുകള്‍, പുതുക്കിയ ഗ്രില്‍, നവീകരിച്ച ലൈറ്റിങ് സംവിധാനം, പിന്‍ഭാഗത്തെ ഡിസൈന്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കാനാണ് സാധ്യത. ക്യാബിനിലും ശ്രദ്ധേയമായ നവീകരണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ ആക്സസറിയായി ലഭിക്കുന്ന വെന്റിലേറ്റഡ് മുന്‍സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സൗകര്യങ്ങള്‍ ഫാക്ടറി ഘടിപ്പിച്ച സംവിധാനമായി ലഭിച്ചേക്കും. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലും ഇന്റീരിയര്‍ ഫിനിഷിലും മെച്ചപ്പെടുത്തലുകള്‍ വരുമെങ്കിലും എഞ്ചിനില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ