പൃഥ്വിരാജ്- കരീന കപൂര്‍ ചിത്രം 'ദായ്റ' സെപ്റ്റംബര്‍ 18 ന് തിയേറ്ററുകളില്‍; പുത്തന്‍ പോസ്റ്റര്‍ പുറത്ത്
CITY DESK - ANANYA | 19 hours ago | 5 min read

പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹിന്ദി ചിത്രം ദായ്റയുടെ റിലീസിനൊരുങ്ങുന്നു. ജംഗ്ലീ പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് ദായ്റ. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മേഘ്ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 18 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയ്ലര്‍ ഓഗസ്റ്റ് 31ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് ദായ്റ. സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്ന ഒരു കുറ്റകൃത്യവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ദായ്റയുടെ പ്രമേയം. ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രിഥ്വിരാജിന്റെ ഒരു പൊലീസ് വേഷം വരുന്നത്. മേഘ്‌നയോടൊപ്പം യഷ് കേശവാനിയും സീമ അഗര്‍വാളും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോള്‍ തന്റെ കഥാപാത്രവും അയാള്‍ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂര്‍ണമായും ആകര്‍ഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്ന ഗുല്‍സാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂര്‍ പോലുള്ള ഒരു നടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയില്‍ പറഞ്ഞിരുന്നു. പിആര്‍ഒ സതീഷ് എരിയാളത്ത് ആണ്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Entertainment
