ഞെട്ടിച്ച് ലോകേഷ് കനകരാജ്, ആഗോള കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ കടന്ന് ഡിസി
CITY NEWS DESK -ANANYA | 4 hours ago | 5 min read

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസി ആഗോളതലത്തില്‍ 50 കോടി എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. ഇതുവരെ ഡിസി ആഗോളതലത്തില്‍ 51.71 കോടി രൂപയാണ് നേടിയിരിക്കുന്നത്.ചിത്രം കേരളത്തിലും കര്‍ണാടകത്തിലും വമ്പന്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കര്‍ണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്‌നര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. വയലന്‍സിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തില്‍ വൈകാരിക നിമിഷങ്ങളും ഉണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. അഡീഷണല്‍ സ്‌ക്രീന്‍പ്ലേ അരുണ്‍ രഞ്ജന്‍, സംഭാഷണം അരുണ്‍ മാതേശ്വരന്‍, ഫ്രാങ്ക്‌ളിന്‍ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റര്‍ ഹരീഷ് അരുണ്‍ എം, കലസംവിധാനം കണ്ണന്‍ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്‌സ്, വസ്ത്രാലങ്കാരം അരുണ്‍ മാതേശ്വരന്‍, കോസ്റ്റ്യൂമര്‍ പെരുമാള്‍ ശെല്‍വം, ചമയം വിനോദ് സുകുമാരന്‍, സ്റ്റില്‍സ് അമീര്‍, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധര്‍, അറ്റ്‌മോസ് മിക്‌സ് അസിസ്റ്റന്റ് വിഘ്‌നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വല്‍ ഇഫക്ട്‌സ് പ്രവീണ്‍ ഡി, പബ്ലിസിറ്റി ഡിസൈനര്‍ കബിലന്‍ ചെല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി രമേശ് കുച്ചിരായര്‍, കെടിഎസ് സ്വാമിനാഥന്‍. പിആര്‍ഒ- ശബരി.
- എഴുതിയത്
- CITY NEWS DESK -ANANYA
- നഗരം / വിഭാഗം
- Entertainment
