ജി പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവരാണോ? സെപ്റ്റംബര്‍ 4 മുതല്‍ വരുന്നത് വമ്പന്‍ മാറ്റം, ഫോണ്‍ നമ്പര്‍ ഇനി സീക്രട്ടാക്കി വയ്ക്കാം
CITY NEWS DESK | 48 days ago | 5 min read

രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് കാണാനാകുക യുപിഐ പേയ്‌മെന്റുകളുടെ വളര്‍ച്ചയിലാണ്. വീട്ടിലുള്ള വയസായ ആളുകള്‍ മുതല്‍ പെട്ടിക്കടകളില്‍ കച്ചവടം നടത്തുന്നവര്‍ വരെ ഇന്ന് ഉപയോഗിക്കുന്നത് യുപിഐ പേയ്‌മെന്റ് രീതിയാണ്. ഇതില്‍ മിക്കവരും ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ ആണ് ഉപയോഗിക്കുന്നതും. യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വളരെ വലിയൊരു മാറ്റമാണ് ഇനി വരാന്‍ പോകുന്നത്. ഇനി മുതല്‍ യുപിഐ വഴി പണമടയ്ക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- National
