City Channel

16 SEPT 2026

WEDNESDAY

National

വ്യോമപാത അടച്ചു: സര്‍വീസുകള്‍ പുനഃക്രമീകരിച്ച് കുവൈറ്റ് എയര്‍വേസ്

CITY NEWS DESK - ANANYA | 59 days ago | 5 min read

വ്യോമപാത അടച്ചു: സര്‍വീസുകള്‍ പുനഃക്രമീകരിച്ച് കുവൈറ്റ് എയര്‍വേസ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി കുവൈറ്റില്‍ വ്യോമപാത താത്കാലികമായി അടച്ചതിനെ തുടര്‍ന്ന് കുവൈറ്റ് എയര്‍വേസ് തങ്ങളുടെ ഭൂരിഭാഗം വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ തങ്ങളുടെ ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.സര്‍വീസുകള്‍ പുനക്രമീകരിച്ചതിന്റെ ഭാഗമായി ചില നിര്‍ദേശങ്ങളും കുവൈറ്റ് എയര്‍വേസ് പങ്കുവെച്ചിട്ടുണ്ട്. വിമാന സമയങ്ങളിലെ മാറ്റങ്ങള്‍ യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറുകളിലേക്ക് എസ്എംഎസ് , നോട്ടിഫിക്കേഷനുകള്‍ എന്നിവ വഴിഅറിയിക്കുന്നതായിരിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി വിമാനങ്ങളുടെ നിലവിലെ അവസ്ഥ കൃത്യമായി പരിശോധിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക. സഹായങ്ങള്‍ക്കായി യാത്രക്കാര്‍ക്ക് എയര്‍ലൈന്റെ കസ്റ്റമര്‍ സര്‍വീസ് ചാനലുകളുമായി ബന്ധപ്പെടാം. കുവൈറ്റിന് പുറത്തുനിന്നും വിളിക്കുന്നവര്‍ക്ക് +965 24345555 എന്ന നമ്പറും, വാട്സ്ആപ്പ് സഹായത്തിന് +965 1802050 എന്നിങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്.ജൂലൈ 18 നാണ് രാജ്യത്ത് വ്യോമപാത അടച്ചതായി പ്രഖ്യാപനമുണ്ടായത്. ഇതേത്തുടര്‍ന്ന് വിമാന സര്‍വീസുകളില്‍ വ്യാപകമായ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പശ്ചിമേഷ്യയിലെ പ്രാദേശിക സുരക്ഷാ ആശങ്കകളും വ്യോമപാത നിയന്ത്രണങ്ങളും കാരണം മേഖലയിലെ മറ്റ് എയര്‍ലൈനുകളും നിലവില്‍ സമാനമായ പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ