City Channel

16 SEPT 2026

WEDNESDAY

Entertainment

മലയാളത്തില്‍ നിന്ന് അടുത്ത മിസ്റ്ററി ത്രില്ലര്‍; ശ്രദ്ധ നേടി 'ഭൗമ' ഫസ്റ്റ് ലുക്ക്

CITY NEWS DESK -ANANYA | 47 days ago | 5 min read

മലയാളത്തില്‍ നിന്ന് അടുത്ത മിസ്റ്ററി ത്രില്ലര്‍; ശ്രദ്ധ നേടി 'ഭൗമ' ഫസ്റ്റ് ലുക്ക്

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബസ്സം കാദിയാര്‍ നിര്‍മ്മിച്ച് റെജിന്‍ എസ് ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഭൗമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. പതിനാറ് അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവത്തിലുള്ള ലുക്കോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. ഏറെ കൗതുകം നിറക്കുന്ന ഈ പോസ്റ്ററിന്റെ പിന്നില്‍ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നത്? മിസ്റ്ററി തില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. പെന്‍ഡുലം എന്ന ചിത്രത്തിനു ശേഷം റെജിന്‍ എസ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ, ജനാര്‍ദ്ദനന്‍, ലെന, രേവതി ശര്‍മ്മ (തലവര ഫെയിം), കാവ്യ ഭാനു, അനിത നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അപ്പുണ്ണി സാജന്‍, കലാസംവിധാനം നിബിന്‍ വര്‍ഗീസ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം ഡിസൈന്‍ ഗോപിക ഉണ്ണികൃഷ്ണന്‍, സ്റ്റില്‍സ് ജിതിന്‍ എസ് ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഏബ്രഹാം സൈമണ്‍ (അബ്രു), ഫിനാന്‍സ് കണ്‍ട്രോളര്‍ രാഹുല്‍ പിള്ള, പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ ടോണി തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂര്‍ ജോസ്.

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ