City Channel

29 AUG 2026

SATURDAY

Business

വിവോ ടി5 5ജി: സ്ലിം ഡിസൈനില്‍ എഐ കരുത്തുമായി വരുന്നു

WEB DESK - ANANYA | 20 hours ago | 5 min read

വിവോ ടി5 5ജി: സ്ലിം ഡിസൈനില്‍ എഐ കരുത്തുമായി വരുന്നു

വിവോയുടെ ടി സീരീസിലേക്ക് പുതിയ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടി എത്തുന്നു. വിവോ ടി5 5ജി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ സംബന്ധിച്ച സൂചനകള്‍ വിവോ പുറത്തുവിട്ടുതുടങ്ങി. ഫ്‌ലിപ്കാര്‍ട്ടില്‍ ടീസര്‍ എത്തി വിവോ ടി5 5ജി-യ്ക്കായി ഫ്‌ലിപ്കാര്‍ട്ടില്‍ പ്രത്യേക ലാന്‍ഡിംഗ് പേജ് ഒരുക്കിയിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെത്തുന്ന ഫോണിന്റെ വില്‍പ്പന ഫ്‌ലിപ്കാര്‍ട്ട് വഴിയും നടക്കുമെന്ന് വ്യക്തമായി. ലോഞ്ച് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. ഒറിജിന്‍ഒഎസ് 6 പ്രതീക്ഷിക്കാം സോഫ്റ്റ്വെയര്‍ രംഗത്തും വിവോ ടി5 5ജി ശ്രദ്ധേയമാകും. ഒറിജിന്‍ഒഎസ് ആയിരിക്കും ഫോണില്‍ ലഭിക്കുക. നിലവിലെ വിവരങ്ങള്‍ പ്രകാരം ഒറിജിന്‍ഒഎസ് 6 ആയിരിക്കും ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫീച്ചറുകള്‍ക്കും വിവോ ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

എഴുതിയത്
WEB DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ