City Channel

16 SEPT 2026

WEDNESDAY

Entertainment

വിഷ്ണു വിശാല്‍ - ഐശ്വര്യ ലക്ഷ്മി ടീമിന്റെ മെഗാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഗാട്ട ഗുസ്തി 2'; 'തങ്ക മകളേ' വീഡിയോ ഗാനം പുറത്ത്

CITY NEWS DESK - ANANYA | 56 days ago | 5 min read

വിഷ്ണു വിശാല്‍ - ഐശ്വര്യ ലക്ഷ്മി ടീമിന്റെ മെഗാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഗാട്ട ഗുസ്തി 2'; 'തങ്ക മകളേ' വീഡിയോ ഗാനം പുറത്ത്

ചെന്നൈ: വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2'ലെ 'തങ്ക മകളേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ വീഡിയോ പുറത്ത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹന്‍ ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം വമ്പന്‍ വിജയം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ചത് E4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വളരെ വൈകാരികമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന, ചിത്രത്തിലെ ഒരു ഗാനമാണ് 'തങ്ക മകളേ'. അച്ഛന്‍, അമ്മ, മകള്‍ എന്നിവരുടെ മനോഹരവും വൈകാരികവുമായ ബന്ധമാണ് ഈ മെലഡിയുടെ ഹൈലൈറ്റ്. കുടുംബ ബന്ധത്തിന്റെ ആഴം കാണിച്ചു തരുന്ന ഈ ഗാനം ഇതിനോടകം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ