City Channel

31 OCT 2026

SATURDAY

National

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഉയര്‍ന്ന കലോറിയുള്ള 5 ഭക്ഷണങ്ങള്‍

CITY DESK - ANANYA | 80 days ago | 5 min read

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഉയര്‍ന്ന കലോറിയുള്ള 5 ഭക്ഷണങ്ങള്‍

ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്ന ഭയം കാരണം പലരും അവ ഭക്ഷണക്രമത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇവ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉണക്കിയ പഴങ്ങള്‍ അമിത പഞ്ചസാര അടങ്ങിയിരിക്കുന്നു എന്ന് കരുതി നമ്മള്‍ ഒഴിവാക്കുന്ന ഒന്നാണ് ഉണക്കിയ പഴങ്ങള്‍. എന്നാല്‍ വിശപ്പ് കുറവുള്ളവര്‍ക്ക് ആവശ്യത്തിന് ഊര്‍ജ്ജവും സ്വാഭാവിക മധുരവും നല്‍കാന്‍ ഇവ മികച്ചതാണ്. ഫൈബര്‍, പോളിഫെനോളുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ ഹൃദയത്തിന്റെയും ദഹനവ്യവസ്ഥയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഗ്രീക്ക് യോഗര്‍ട്ട് ഗ്രീക്ക് യോഗര്‍ട്ടില്‍ കലോറിയും സാച്ചുറേറ്റഡ് ഫാറ്റും കൂടുതലാണെങ്കിലും പോഷകഗുണങ്ങളില്‍ ഇത് മുന്നിലാണ്. ഇതിലെ ഉയര്‍ന്ന പ്രോട്ടീനും കാല്‍സ്യവും മറ്റ് അവശ്യ പോഷകങ്ങളും ശരീരത്തിന് മികച്ച ഊര്‍ജ്ജവും പേശീബലവും നല്‍കുന്നു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ