City Channel

17 SEPT 2026

THURSDAY

Business

ഏഴാം സെഷനിലും മുന്നേറ്റം, ഒരു മാസത്തിനുള്ളില്‍ 45% കുതിപ്പ്; വൊഡാഫോണ്‍ ഐഡിയ ഓഹരികളിലെ റാലി തുടരുമോ?

CITY NEWS DESK - ANANYA | 61 days ago | 5 min read

 ഏഴാം സെഷനിലും മുന്നേറ്റം, ഒരു മാസത്തിനുള്ളില്‍ 45% കുതിപ്പ്; വൊഡാഫോണ്‍ ഐഡിയ ഓഹരികളിലെ റാലി തുടരുമോ?

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് പിന്നാലെ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് വൊഡാഫോണ്‍ ഐഡിയ ഓഹരികള്‍. തുടര്‍ച്ചയായ ഏഴാം വ്യാപാര സെഷനിലും നേട്ടം നിലനിര്‍ത്തികൊണ്ട് ഓഹരികള്‍ 1% ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികള്‍ ഏകദേശം 45 ശതമാനം വരെ ഉയര്‍ച്ചയാണ് പ്രകടമാക്കിയത്. ദീര്‍ഘകാലമായി കാര്യമായ മുന്നേറ്റം പ്രകടമാക്കാതിരുന്ന ഓഹരികളില്‍ ഇപ്പോള്‍ വീണ്ടും നിക്ഷേപക താല്പര്യം വര്‍ധിക്കുകയാണ്. ഈ റാലിക്ക് പ്രധാനമായും നേതൃത്വം നല്‍കുന്നത് കമ്പനിയുടെ സബ്‌സ്‌ക്രൈബര്‍ വളര്‍ച്ചയിലുണ്ടായ മുന്നേറ്റമാണ്. തുടര്‍ച്ചയായ മൂന്നാം മാസവും വോഡഫോണ്‍ ഐഡിയ പുതിയ സബ്‌സ്‌ക്രൈബര്‍സിനെ കൂട്ടിച്ചേര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി സബ്‌സ്‌ക്രൈബര്‍സിന്റെ എണ്ണത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയ കമ്പനിക്ക് ഇപ്പോള്‍ ഉണ്ടായ മുന്നേറ്റം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.ഏപ്രിലിലെ ഡാറ്റ പ്രകാരം, വോഡഫോണ്‍ ഐഡിയ 53,257 ഉപയോക്താക്കളെ കൂട്ടി ചേര്‍ത്തു, മാര്‍ച്ചില്‍ 1.03 ലക്ഷം പുതിയ ഉപയോക്താക്കളും ഫെബ്രുവരിയില്‍ 21,927 പുതിയ ഉപയോക്താക്കളും ആണ് ഉണ്ടായിരുന്നത്. മാര്‍ച്ചില്‍ 3.23 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് റിലയന്‍സ് ജിയോ ചേര്‍ത്ത് എങ്കില്‍ ഭാരതി എയര്‍ടെലിന് മാര്‍ച്ചില്‍ 5.09 ദശലക്ഷം പുതിയ ഉപയോക്താക്കളെയും ലഭിച്ചു , ഏപ്രിലില്‍ 3.14 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചേര്‍ത്തത്.മുന്‍പ് ജിയോയും എയര്‍ടെലും ശക്തമായി വളര്‍ച്ച രേഖപ്പെടുത്തിയ സമയത്തെല്ലാം വൊഡാഫോണ്‍ ഐഡിയയുടെ ഉപയോക്തൃ അടിത്തറ കുറയുകയായിരുന്നു.നെറ്റ്വര്‍ക്ക് പ്രകടനം മെച്ചപ്പെടുത്തുത്താന്‍ ആയാല്‍ വരാനിരിക്കുന്ന പാദങ്ങളിലും സബ്‌സ്‌ക്രൈബര്‍ വളര്‍ച്ചാ തുടരുമെന്നാണ് പല അനലൈറ്റുകളും പ്രതീക്ഷിക്കുന്നത്.കൂടാതെ കമ്പനിയുടെ ധനസമാഹരണ പദ്ധതികളും വിപണി ഉറ്റുനോക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാനായാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം ഇനിയും ഉയരാന്‍ ഇടയുണ്ട്.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ