City Channel

16 SEPT 2026

WEDNESDAY

Entertainment

ഒരു ഹോസ്റ്റലും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും; 'മഹാരാജ ഹോസ്റ്റല്‍' റിവ്യു

CITY NEWS DESK - ANANYA | 53 days ago | 5 min read

ഒരു ഹോസ്റ്റലും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും; 'മഹാരാജ ഹോസ്റ്റല്‍' റിവ്യു

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഹൊറര്‍ കോമഡി പടങ്ങള്‍ മലയാള സിനിമയില്‍ പലയാവാര്‍ത്തി വന്നിട്ടുണ്ട്. അടി കപ്യാരെ കൂട്ട മണി മുതല്‍ തുടങ്ങിയ ഈ ജോണര്‍ പ്രകമ്പനം വരെ എത്തി. അക്കൂട്ടത്തിലേക്ക് മറ്റൊരു എന്‍ട്രിയായിരിക്കുകയാണ് 'മഹാരാജ ഹോസ്റ്റല്‍'. മൂന്ന് പേരൊഴിച്ച് ബാക്കിയുള്ള എല്ലാവരും പുതുമുഖങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളുമാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പേര് പോലെ തന്നെ മഹാരാജ ഹോസ്റ്റല്‍ എന്ന ഹോസ്റ്റലിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. അരവിന്ദന്‍, മിഥുന്‍, വര്‍ക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ അടിച്ച് പൊളിച്ച് കഴിയുന്ന ഈ മൂവര്‍ സംഘം തങ്ങളുടെ ഇഷ്ടത്തിന് വിപരീതമായി എഞ്ചിനീയറിങ്ങിന് ചേരുന്നു. ജെന്‍സി വൈബ് പിടിച്ചുള്ള പടമായതുകൊണ്ട് തന്നെ അതേ എലമെന്റുകളെല്ലാം മൂവരിലും ഉണ്ട്. കോളേജ് ഹോസ്റ്റലിനോട് താല്പര്യമില്ലാത്ത ഇവര്‍ മഹാരാജ ഹോസ്റ്റലില്‍ എത്തുന്നു. ഇവിടെ വളരെ സ്ട്രിക്ട് ആയിട്ടുള്ളൊരു വാര്‍ഡന്‍ ഉണ്ട്. ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസും ഈ വാര്‍ഡന്‍ ആണ്. ഇതിനിടെ ശംഭു എന്ന സീനിയറിന്റെ ആവശ്യപ്രകാരം മൂവര്‍ക്കും ഒരു കാട്ടിലേക്ക് പോകേണ്ടി വരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സോഷ്യല്‍ മീഡിയയില്‍ കണ്ട് സുപരിചിതരായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത് ബാബു, സന്ദീപ് എന്നിവരാണ് മഹാരാജ ഹോസ്റ്റലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവരവരുടെ കഥാപാത്രങ്ങളെല്ലാം ഇവര്‍ ഭം?ഗിയായി ചെയ്ത് വച്ചിട്ടുണ്ട്. സീനിയര്‍ താരമായ സജിന്‍ ചെറുകയിലും തന്റെ വാര്‍ഡന്‍ കഥാപാത്രം ?ഗംഭീരമാക്കിയിട്ടുണ്ട്. ആദ്യാവസാനം വരെ കോമഡി- ഹൊറല്‍ വൈബ് പിടിച്ച പടം ഫസ്റ്റ് ഹാഫിനെക്കാള്‍ സെക്കന്റ് ഹാഫ് മികച്ചതാക്കി മാറ്റിയിട്ടുണ്ട്. സര്‍പ്രൈസ് എലമെന്റുകളും ട്വിസ്റ്റുകളും കോര്‍ത്തിണക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചാരു വാകന്‍ ആണ്. ഇദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ