City Channel

01 NOV 2026

SUNDAY

Business

പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഇ അക്കൗണ്ട് വഴി ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാമോ? അറിയേണ്ടതെല്ലാം

CITY DESK- ANANYA | 78 days ago | 5 min read

പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഇ അക്കൗണ്ട് വഴി ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാമോ? അറിയേണ്ടതെല്ലാം

പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനായി എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍, കൂടാതെ മറ്റ് ചില പ്രത്യേക അനുമതികള്‍ എന്നിവ ആവശ്യമാണ്. ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും എങ്ങനെ നിക്ഷേപിക്കാം? ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കോ ഓഹരി വിപണിക്കോ നേരിട്ട് വിദേശ കറന്‍സി സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിദേശത്ത് താമസിക്കുന്നവര്‍ക്ക് നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. എന്നാല്‍, എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ വഴി നിക്ഷേപം നടത്താം. ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള ബാങ്കുകളുടെ ശാഖകളെ സമീപിക്കാം. ബാങ്ക് അക്കൗണ്ടിന് പുറമെ, ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും നിക്ഷേപകന് ആവശ്യമാണ്. ഓഹരികളില്‍ നിക്ഷേപിച്ച് പണം തിരികെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍, റിസര്‍വ് ബാങ്കിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഓതറൈസ്ഡ് ഡീലര്‍ ബാങ്കില്‍ നിന്ന് 'പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് സ്‌കീം' അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രവാസികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സാധാരണ നിക്ഷേപകരെ പോലെ പ്രവാസികള്‍ക്ക് ഓഹരി വിപണിയില്‍ ഇന്‍ട്രാഡേ ട്രേഡിംഗ് ചെയ്യാന്‍ അനുവാദമില്ല. വാങ്ങി അന്ന് തന്നെ വില്‍ക്കുന്നതിന് പകരം, ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിച്ച് ഒരു ദിവസത്തിലധികം കൈവശം വെക്കുന്ന ഡെലിവറി അടിസ്ഥാനത്തിലുള്ള ഇടപാടുകള്‍ മാത്രമേ പാടുള്ളൂ. ഷോര്‍ട്ട് സെല്ലിംഗും അനുവദനീയമല്ല. നിയന്ത്രണങ്ങളോടെ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ട്രേഡ് ചെയ്യാം. ഇതിനായി എന്‍ആര്‍ഒ നോണ്‍- പിഐഎസ് ട്രേഡിംഗ് അക്കൗണ്ട് ഉണ്ടായിരിക്കണം.

എഴുതിയത്
CITY DESK- ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ