City Channel

17 SEPT 2026

THURSDAY

Business

ടിവിഎസ് അപ്പാച്ചെ: 70 ലക്ഷം കടന്ന ചരിത്ര കുതിപ്പ്

CITY NEWS DESK - ANANYA | 69 days ago | 5 min read

ടിവിഎസ് അപ്പാച്ചെ: 70 ലക്ഷം കടന്ന ചരിത്ര കുതിപ്പ്

ഇന്ത്യന്‍ ഇരുചക്ര വാഹന രംഗത്തെ ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ ടിവിഎസ് അപ്പാച്ചെ പുതിയ ചരിത്ര നേട്ടം സ്വന്തമാക്കി. ലോകമെമ്പാടുമായി 70 ലക്ഷം അപ്പാച്ചെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. ഈ സുപ്രധാന നേട്ടത്തിന്റെ ഭാഗമായി 70 ലക്ഷാമത്തെ അപ്പാച്ചെ മോട്ടോര്‍സൈക്കിളായ കറുപ്പ് നിറത്തിലുള്ള അപ്പാച്ചെ ആര്‍ആര്‍ 310 ഒരു ഉപഭോക്താവിന് കൈമാറി. അപ്പാച്ചെ ബ്രാന്‍ഡ് ഈ വര്‍ഷം 20-ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ വില്‍പ്പന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ അപ്പാച്ചെയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. 2023ല്‍ അപ്പാച്ചെ വില്‍പ്പന 50 ലക്ഷം യൂണിറ്റിലെത്തിയപ്പോള്‍, 2025ല്‍ ഇത് 60 ലക്ഷമായി ഉയര്‍ന്നു. ഇപ്പോള്‍ 2026ല്‍ 70 ലക്ഷം യൂണിറ്റ് എന്ന പുതിയ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. 90ല്‍ അധികം രാജ്യങ്ങളില്‍ അപ്പാച്ചെയുടെ സാന്നിധ്യം ടിവിഎസ് അപ്പാച്ചെ സീരീസ് ഇന്ന് ഇന്ത്യയ്ക്ക് പുറമെ ലോകത്തെ നിരവധി വിപണികളിലും ശ്രദ്ധ നേടിയിട്ടുണ്ട്. 90ലധികം രാജ്യങ്ങളിലാണ് അപ്പാച്ചെ ബൈക്കുകള്‍ വില്‍പ്പനയ്ക്കുള്ളത്. അപ്പാച്ചെ ആര്‍ടിആര്‍ 160 മുതല്‍ പ്രീമിയം സ്‌പോര്‍ട്‌സ് മോഡലായ അപ്പാച്ചെ ആര്‍ആര്‍ 310 വരെ നിരവധി മോഡലുകള്‍ കമ്പനി വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കൊപ്പം അന്താരാഷ്ട്ര വിപണികളിലും അപ്പാച്ചെക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഈ വില്‍പ്പന നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Business

ബന്ധപ്പെട്ട വാർത്തകൾ