മുല്ലപ്പെരിയാറില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശന്‍, നിലപാട് മയപ്പെടുത്താതെ തമിഴ്‌നാട്
CITY NEWS DESK -VIDHULA | 1 hour ago | 5 min read

ചെന്നൈ: ദക്ഷിണ മേഖല കൗണ്‍സിലില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും സ്ഥലം തമിഴ്‌നാടിന് തീരുമാനിക്കാമെന്നുമാണ് സതീശന്‍ അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാറില്‍ നിലപാടിലുറച്ച് നല്‍ക്കുകയാണ് തമിഴ്‌നാട്. അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. ലോക്‌സഭ സീറ്റുകള്‍ 543 ആയി നിലനിര്‍ത്തണമെന്നും നിലവിലെ സീറ്റെണ്ണത്തില്‍ വനിത സംവരണം നടപ്പാക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം നടപടികളെന്നും കാവേരിയില്‍ സുപ്രീംകോടതി വിധിയും ട്രൈബ്യൂണല്‍ തീരുമാനവും നടപ്പാക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- National
