City Channel

16 SEPT 2026

WEDNESDAY

Entertainment

മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രത്തിന് ആരംഭം; 9-ാം പടവുമായി മമ്മൂട്ടി കമ്പനി, വരുന്നത് ?ഗ്യാങ്സ്റ്റര്‍ ?

CITY NEWS DESK - ANANYA | 68 days ago | 5 min read

മമ്മൂട്ടി - നിതീഷ് സഹദേവ് ചിത്രത്തിന് ആരംഭം; 9-ാം പടവുമായി മമ്മൂട്ടി കമ്പനി, വരുന്നത് ?ഗ്യാങ്സ്റ്റര്‍ ?

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ഒന്‍പതാം ചിത്രമാണിത്. സംവിധായകന്‍ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. കളംകാവല്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ തലൈവര്‍ തമ്പി തലൈമയില്‍ എന്നൊരു സൂപ്പര്‍ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തില്‍ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. വാര്‍ത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ