City Channel

15 AUG 2026

SATURDAY

Entertainment

നായകനായി ഞെട്ടിച്ച് ലോകേഷ് കനകരാജ്, കളക്ഷനില്‍ വന്‍ കുതിപ്പുമായി ഡിസി

CITY NEWS DESK -VIDHULA | 2 days ago | 5 min read

   നായകനായി ഞെട്ടിച്ച് ലോകേഷ് കനകരാജ്, കളക്ഷനില്‍ വന്‍ കുതിപ്പുമായി ഡിസി

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസി ആഗോളതലത്തില്‍ 50 കോടി എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. ഇതുവരെ ഡിസി ആഗോളതലത്തില്‍ 58.62 കോടി രൂപയാണ് നേടിയിരിക്കുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ