അരുണാചല്‍ ദിബാങ് താഴ്വരയില്‍ മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും, നാല് മരണം, അഞ്ച് സൈനികരെ കാണാതായി; തിരച്ചില്‍ തുടരുന്നു
CITY DESK - ANANYA | 21 hours ago | 5 min read

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ദിബാങ് താഴ്വരയിലുണ്ടായ കനത്ത മഴയിലും മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടം. മിന്നല്‍ പ്രളയത്തില്‍ നാല് പ്രദേശവാസികള്‍ മരണപ്പെടുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്വരയിലെ 5 -ാം ഗ്രനേഡിയേഴ്സിന്റെ പസു പാനി ആര്‍മി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോവുകയായിരുന്നു. പ്രളയത്തില്‍ ഏഴ് സൈനികര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും രണ്ട് പേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഐ ടി ബി പി, എസ് ഡി ആര്‍ എഫ്, പൊലീസ് സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരച്ചില്‍ തുടരുന്നു അപ്പര്‍ സുബന്‍സിരി ജില്ലയിലെ കേഓജറിംഗ് - ബയാചിംഗ് റോഡ് നിര്‍മ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലാണ് നാല് സാധാരണക്കാര്‍ മരിച്ചത്. താഡു ബകി, താജി റായ്, മാര്‍ക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് മരണപ്പെട്ടത്. ഇതില്‍ ബാബുല്‍ അലിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി നാച്ചോ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തെരച്ചില്‍ തുടരുകയാണ്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- National
