ഇനി കളി മാറും!; നെക്‌സോണിന് വെല്ലുവിളിയുമായി കിയ 'സിറോസ് ഇവി' വിപണിയിലേക്ക്
CITY NEWS DESK - ANANYA | 12 hours ago | 5 min read

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണി പിടിച്ചടക്കാന്‍ പ്രമുഖ കമ്പനിയായ കിയ തങ്ങളുടെ പുതിയ കോംപാക്ട് ഇലക്ട്രിക് എസ്യുവിയായ സിറോസ് ഇവി പുറത്തിറക്കി. നഗരങ്ങളില്‍ എളുപ്പത്തില്‍ ഓടിക്കാന്‍ പറ്റിയ വലിപ്പവും മികച്ച ഫീച്ചറുകളുമാണ് ഈ വണ്ടിയുടെ പ്രധാന ആകര്‍ഷണം. വിപണിയില്‍ എത്തുമ്പോള്‍ ഇതിന് ഏകദേശം 15 ലക്ഷം രൂപ മുതല്‍ വില പ്രതീക്ഷിക്കാം. നിലവില്‍ വിപണി ഭരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV 3XO എന്നീ വാഹനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് കിയ സിറോസ് ഇവിയുടെ വരവ്. കിയ സിറോസ് ഇവി രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ചെറിയ ബാറ്ററി മോഡലില്‍ 443 കിലോമീറ്ററും, വലിയ ബാറ്ററി മോഡലില്‍ ഒറ്റ ചാര്‍ജില്‍ 526 കിലോമീറ്ററും ദൂരം യാത്ര ചെയ്യാം. 100kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ വെറും 39 മിനിറ്റ് കൊണ്ട് വണ്ടിയുടെ ബാറ്ററി 10%-ല്‍ നിന്നും 80% വരെ ചാര്‍ജ് ചെയ്യാം. വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍, സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, അത്യാധുനിക അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവയുള്‍പ്പെടുത്തിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ വിലയിലുള്ള അടിസ്ഥാന വേരിയന്റായ HTK-യിലും മികച്ച ഫീച്ചറുകളാണ് കിയ നല്‍കിയിരിക്കുന്നത്. വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുവാനായി സ്റ്റാര്‍ മാപ്പ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഐസ് ക്യൂബ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്റ്റാര്‍ മാപ്പ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എല്‍ഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഉയര്‍ന്ന നിലവാരമുള്ള എല്‍ഇഡി സ്റ്റോപ്പ് ലാമ്പ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരുടെ ഫോണുകളും മറ്റും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ (Type-C USB ports) ലഭ്യമാണ്. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും മികച്ച തണുപ്പ് ഉറപ്പാക്കാന്‍ റിയര്‍ എസി വെന്റുകള്‍ നല്‍കിയിട്ടുണ്ട്.ഡ്രൈവിംഗ് എളുപ്പമാക്കാന്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്. അത്യാധുനിക ഷിഫ്റ്റ്-ബൈ-വയര്‍ സെലക്ടര്‍ സിസ്റ്റം, സുഗമമായ ഡ്രൈവിംഗിനായി ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, ട്രാഫിക്കിലും മറ്റും ഏറെ ഉപകാരപ്രദമാകുന്ന ഓട്ടോ ഹോള്‍ഡ് ഫീച്ചറോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയും കിയ ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, മികച്ച ലുക്കും വലിയ റേഞ്ചുമുള്ള ഒരു ഇലക്ട്രിക് കാര്‍ ബഡ്ജറ്റ് വിലയില്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിയ സിറോസ് ഇവി നല്ലൊരു ചോയിസ് ആയിരിക്കും.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Business
