50% ഇടിവ്, എന്നിട്ടും ആ റെക്കോര്‍ഡ് കളക്ഷന്‍ നേട്ടത്തിലെത്തി ജനനായകന്‍
CITY NEWS DESK - ANANYA | 52 days ago | 5 min read

വിജയ് നായകനായ ജനനായകന്‍ ഒടുവില്‍ ജൂണ്‍ 23ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ചിത്രം കൂടിയാണിത്. ആ രീതിയലാണ് ചിത്രത്തിന്റെ വിജയ്‌യുടെ ആരാധകര്‍ വരവേല്‍പ് നല്‍കിയിരിക്കുന്നതും.ദളപതി ഷോ മാത്രമാണ് ആകെ ചിത്രത്തില്‍ ഉള്ളതെന്നും പ്രതികരണം വരുന്നു. എന്നാല്‍ പൈസ വസൂലാക്കുന്ന ചിത്രം എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചുണ്ട്. അതിനിടെ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ജനനായകന്‍. എന്നാല്‍ ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ കണക്കിലെടുക്കുമ്പോള്‍ ആദ്യ ദിവസത്തേക്കാളും വന്‍ ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഓപ്പണിംഗില്‍ ഇന്ത്യയില്‍ നിന്ന് 42.70 കോടി നെറ്റായി ജനനായകന്‍ നേടിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയാകട്ടെ ട്രാക്ക് ചെയ്ത് 12,190 ഷോകളില്‍ നിന്നായി 21.5 കോടി മാത്രമാണ് ഇന്ത്യയില്‍ നെറ്റ് കളക്ഷനായി നേടിയിരിക്കുന്നത്. അതായത് ഏകദേശം 50.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Entertainment
