City Channel

16 SEPT 2026

WEDNESDAY

National

കൊതുകിനേക്കാള്‍ മാരകം.! അനധികൃത കൊതുക് അഗര്‍ബത്തികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി പഠനം

CITY NEWS DESK - ANANYA | 60 days ago | 5 min read

 കൊതുകിനേക്കാള്‍ മാരകം.! അനധികൃത കൊതുക് അഗര്‍ബത്തികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി പഠനം

ഡല്‍ഹി: അനധികൃത കൊതുക് അഗര്‍ബത്തികള്‍ ഡെങ്കു, മലേറിയ പോലുള്ള രോഗങ്ങളെക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തല്‍. ഹോം ഇന്‍സെക്ട് കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അംഗീകാരമില്ലാത്ത രാസവസ്തുക്കള്‍ അടങ്ങിയ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സര്‍വേയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഹോം ഇന്‍സെക്ട് കണ്‍ട്രോള്‍ അസോസ്സിയേഷനുവേണ്ടി ഗവേഷണ കമ്പനിയായ കന്താര്‍ ആണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം വീടുകളിലും കഴിഞ്ഞ വര്‍ഷം മലേറിയയോ ഡെങ്കുവോ പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണു വ്യക്തമായത്. അംഗീകാരമില്ലാത്ത രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ള നിയമ വിരുദ്ധ കൊതുക് അഗര്‍ബത്തികള്‍ ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് 70 ശതമാനം ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടിയത്. സി?ഗരറ്റ് പുകയുണ്ടാക്കുന്ന ആരോ?ഗ്യ പ്രശ്‌നങ്ങള്‍ക്ക് തുല്യമാണ് ഇതെന്നും 67 ശതമാനം ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ